Skip to content

യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യയും കാമുകനായ ജിം ട്രെയിനറും അറസ്റ്റിൽ

ന്യൂഡൽഹി: യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനായ ജിം ട്രെയിനറും അറസ്റ്റിൽ. ഡൽഹി വസുന്ധര സെക്ടർ-1ൽ താമസിക്കുന്ന ഝാൻസി സ്വദേശി ശശാങ്ക് കാന്താരിയയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭാര്യ പ്രിയ ശർമ, ജിം പരിശീലകനായ പ്രതാപ് സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26-ന് രാവിലെയാണ് വസുന്ധര ജാ​ഗ്രിതി റെസിഡന്റ് സൊസൈറ്റിയിലെ വീട്ടിൽ കയറി പ്രതാപ് സിങ് ശശാങ്കിനെ ആക്രമിച്ചത്. പ്രിയയും പ്രതാപും തമ്മിലുള്ള ബന്ധത്തെ ശശാങ്ക് എതിർത്തതോടെ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഡൽഹിയിൽ അക്കൗണ്ടന്റുമാരായ ശശാങ്കും പ്രിയയും നാലുവർഷം മുൻപാണ് വിവാഹിതരായത്. പ്രിയയുടെ രണ്ടാംവിവാഹമായിരുന്നു. വസുന്ധര സെക്ടർ-1 ലെ വീട്ടിലായിരുന്നു ദമ്പതിമാരുടെ താമസം. ഫിറ്റ്നെസ് ഹെഡ്ക്വാർട്ടേഴ്സ് എന്ന പേരിലുള്ള ജിമ്മിലെ ട്രെയിനറാണ് പ്രതാപ് സിങ്. എട്ടുമാസം മുൻപാണ് പ്രിയ ഈ ജിമ്മിൽ ചേർന്നത്. തുടർന്ന് പ്രിയയും ട്രെയിനറായ പ്രതാപും സൗഹൃദത്തിലായി.

വാട്സാപ്പ് ചാറ്റിങ്ങും ആരംഭിച്ചു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. കാമുകനെ പ്രിയ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതും പതിവായിരുന്നു. ചില ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പ്രിയ ജോലിക്ക് പോയിരുന്നില്ല. ഈ ദിവസങ്ങളിൽ ഭർത്താവ് ജോലിക്ക് പോയതിന് ശേഷമാണ് കാമുകനായ പ്രതാപ് സിങ് പ്രിയയുടെ വീട്ടിലെത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

Share on WhatsApp

Share this story

യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യയും കാമുകനായ ജിം ട്രെയിനറും അറസ്റ്റിൽ pathanamthittamedia.com