കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുന്ന ക്രമിനൽ സംഘത്തിലെ പ്രതി പിടിയിൽ
കൊല്ലം : കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രതി പോലീസ് പിടിയിൽ. ആയിരനല്ലൂർ സ്വദേശി സജു സാബു (27 ) ആണ് ഏരൂർ പോലീസിന്‍റെ പിടിയിലായത്. ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി കന്നുകാലികളെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തി കൊണ്ടു പോകുന്ന സംഘത്തിലെ പ്രധാനപ്രതിയാണ് ഇയാൾ എന്നാണ് വിവരം. ഏരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ഒളിവിൽ പോയിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ഗോപകുമാർ.കെ.ജി, അസിസ്റ്റന്‍റ് പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസറായ മുരളീ കൃഷ്ണ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Crime
More More from Crime newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ





