‘കൂടുതൽ കറി’ ചോദിച്ചതിനെ ചൊല്ലി തർക്കം ; ഡ്രൈവറെ കുത്തിക്കൊന്നു
ന്യൂഡൽഹി : ഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം നടന്നത്. സ്വകാര്യ കാർ ഡ്രൈവറായ സന്ദീപ് (35) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ജ്വാലാപുരി നാലയ്ക്ക് സമീപമുള്ള ചന്തയിൽ വെച്ചാണ് സംഭവം. ‘ചോലെ ഭട്ടൂരെ’ വില്പനക്കാരനായ ചിന്തു ഗുപ്തയുടെ കടയിൽ എത്തിയ സന്ദീപ്, ഭക്ഷണത്തോടൊപ്പം കുറച്ചുകൂടി കറി നൽകാൻ ആവശ്യപ്പെട്ടു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തർക്കം കൈയങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽ കച്ചവടക്കാരനായ ചിന്തു ഗുപ്ത, സന്ദീപിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആദ്യം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലും പിന്നീട് പഞ്ചാബി ബാഗിലെ മഹാരാജ അഗ്രസേൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിന്റെ ഭാഗത്ത് മൂന്ന് ആഴത്തിലുള്ള കുത്തുകളും കൈകളിൽ മാരകമായ മുറിവുകളും സംഭവിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പ്രതിയായ ചിന്തു ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ആദ്യം വധശ്രമത്തിന് കേസെടുത്ത പശ്ചിം വിഹാർ വെസ്റ്റ് പോലീസ്, സന്ദീപിന്റെ മരണത്തോടെ വകുപ്പ് ഭേദഗതി ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി. നിഹാൽ വിഹാറിലെ റാവ് വിഹാർ സ്വദേശിയായ സന്ദീപിന് ഭാര്യയും നാലും പത്തും വയസ്സുള്ള രണ്ട് ആൺമക്കളുമുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Crime
More More from Crime newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
-
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ





