ഉൾക്കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗലത്തിന്റെ ദഹനശിഷ്ടം ലഭിച്ചു
കൊല്ലം : കൊല്ലം ജോനകപ്പുറത്തു നിന്ന് ഉൾക്കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾക്ക് തിമിംഗലത്തിന്റെ ദഹനശിഷ്ടം (ആംബർഗ്രിസ്) ലഭിച്ചു. 10 കിലോയോളം ഭാരം ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബുധൻ വൈകിട്ട് മീൻപിടിക്കാനായി ‘അപ്പ–അമ്മ’ എന്ന ബോട്ടിൽ പോയ അശോക് കുമാറിനും സുഹൃത്തുക്കൾക്കുമാണ് ഇന്നലെ വൈകിട്ടോടെ തിമിംഗലത്തിന്റെ ദഹന ശിഷ്ടം ലഭിച്ചത്. മൂന്ന് നോട്ടിക്കൽ മൈൽ അകലെ മീൻപിടിക്കുന്നതിനിടെയാണ് തിമിംഗല ദഹനശിഷ്ടം ലഭിച്ചതെന്ന് അശോക് കുമാർ പറയുന്നു. ഉടൻ കോസ്റ്റൽ പോലീസിനെയും പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലും വിളിച്ച് അറിയിച്ചു. ഇന്ന് പുലർച്ചെ ജോനകപ്പുറത്ത് തിരികെ എത്തുന്ന മത്സ്യത്തൊഴിലാളികൾ ആംബർഗ്രിസ് വനം വകുപ്പിന് കൈമാറും. വനം വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ആംബർഗ്രിസ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. എട്ട് മാസം മുൻപും ഇവർക്ക് ആംബർഗ്രിസ് ലഭിച്ചിരുന്നു. അന്ന് 5.5 കിലോഗ്രാം ഭാരമുളതാണ് ലഭിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ





