Skip to content

വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിർദേശം ലംഘിച്ചെന്ന് പരാതി ; അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിര്‍ദേശം ലംഘിച്ച് നിര്‍ത്താതെ പോയെന്നാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ എഫ്ഐആറിൽ ആരോപിക്കുന്നത്. ഈ മാസം 16 ന് കോഴിക്കോട് ഉപരാഷ്ട്രപതി വന്ന ദിവസമായിരുന്നു സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ ആളുമായി പോയ സന്നദ്ധസംഘടനയുടെ ആംബുലന്‍സ് ഡ്രൈവര്‍ കാരശ്ശേരി സ്വദേശി ശിഹാബുദ്ദീനെതിരെയാണ് കേസ്.

രോഗിയുടെ ഗുരുതരാവസ്ഥ ആംബുലന്‍സ് തുറന്ന് പോലീസിനെ ബോധ്യപ്പെടുത്തിയിരുന്നെന്ന് ഡ്രൈവറും ബന്ധുക്കളും പറയുന്നു. എന്നാൽ ഉപരാഷ്ട്രപതിക്ക് കടന്നുപോകുന്നത് വരെ പോലീസ് ആംബുലൻസിനെ കടത്തിവിട്ടില്ല. വാഹനവ്യൂഹം പോയതിന് ശേഷവും ആംബുലന്‍സ് കടത്തിവിട്ടില്ല. ഇതോടെ ആംബുലൻസ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. പരിക്കേറ്റയാൾ മൂന്നു ദിവസം വെന്റിലേറ്ററിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്. സംഭവത്തിൽ ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി നൽകിയെന്ന് ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  4. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

വിഐപി ഡ്യൂട്ടിക്കിടെ പോലീസ് നിർദേശം ലംഘിച്ചെന്ന് പരാതി ; അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ് pathanamthittamedia.com