Skip to content

പ്രതിസന്ധിക്ക് ആശ്വാസം ; വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച് 30 വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അനുമതി നൽകിയത്. ഇതുപ്രകാരം അഞ്ച് കമ്പനികളിൽ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 6.99 മുതൽ പരമാവധി 10 രൂപ വരെ നൽകാം. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാം. പത്ത് രൂപയിൽ കൂടരുതെന്ന കമ്മീഷന്റെ കർശന നിബന്ധനയോടെയാണ് കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്.

അഞ്ച് വ്യത്യസ്ത കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പിടിസി ഇന്ത്യ ലിമിറ്റഡ്, ആർപിജി പവർ ട്രേഡിംഗ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. 2027 ഏപ്രിലിൽ 13.89 രൂപ നൽകി വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മിഷൻ തള്ളി. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിടുന്ന രാത്രികാല വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടൽ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

പ്രതിസന്ധിക്ക് ആശ്വാസം ; വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി pathanamthittamedia.com