Skip to content

ടാറ്റാ സൺസ് തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ടാറ്റാ സൺസ് തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ​ഗാന്ധി. തനിക്കെതിരേ വിമർശനമുന്നയിച്ച കേന്ദ്ര ധനമന്ത്രിയോട് വിവിധ ചോദ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് എക്സിൽ മറുപടി പോസ്റ്റ് ചെയ്തത്. ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സൺസിനെയും അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇവരെ അമിത് ഷായുടെ വസതിൽ സ്വീകരിക്കേണ്ടിയിരുന്ന നിയമപരവും വാണിജ്യപരവുമായ എന്തുകാര്യമാണ് ഉണ്ടായിരുന്നതെന്നും രാഹുൽ ​ഗാന്ധി ചോദിച്ചു. അദാനിയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റൊരു ചോദ്യവും രാഹുൽ ​ഗാന്ധിയുടെ പോസ്റ്റിലുണ്ട്. നിങ്ങളുടെ അടുത്ത ‘ചങ്ങാതി’ എന്നാണ് അദാനിയെ പേരെടുത്ത് പറയാതെ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ അടുത്ത ചങ്ങാതി എപ്പോഴാണ് ഈ കളിയിലേക്ക് പ്രവേശിക്കുന്നതെന്നും ടാറ്റയുടെ ഏതെല്ലാം ഭാ​ഗങ്ങളാണ് ചങ്ങാതിക്ക് ലഭിക്കാൻ പോകുന്നതെന്നും രാഹുൽ ചോദിച്ചു. നിങ്ങളുടെ മൂന്നോ നാലോ ചങ്ങാതിമാർ ഒഴികെ ഇന്ത്യയിലെ മറ്റുവ്യവസായികൾക്കെല്ലാം നിങ്ങളെയെല്ലാം ഇതിനകം തന്നെ വെറുപ്പാണെന്നും അവരെ പ്രകോപിപ്പിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

നേരത്തേ ടാറ്റാ ​ഗ്രൂപ്പിനെ ക്രിമിനൽ ബുദ്ധിയോടെ തകർക്കുകയാണെന്നും ഇതിനുപിന്നിൽ കേന്ദ്രസർക്കാരാണെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു. മോദിയും അമിത് ഷായും ഇന്ത്യയിലെ വ്യവസായരം​ഗത്തെ കളിപ്പാവകളാക്കി മാറ്റുകയാണ്. ഇന്ത്യയിലെ വ്യവസായപ്രമുഖരിൽ ഒരാൾപോലും ഇതിനെതിരേ ഒരക്ഷരം മിണ്ടുന്നില്ലെന്നും എല്ലാവരും നിശബ്ദരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ, ഇതിനുപിന്നാലെ രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രം​ഗത്തെത്തി. എല്ലാവിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് രാഹുൽ അവസാനിപ്പിക്കണമെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അം​ഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

  4. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

  5. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

Share on WhatsApp

Share this story

ടാറ്റാ സൺസ് തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ​ഗാന്ധി pathanamthittamedia.com