Skip to content

‘100% ഗോതമ്പ് ബ്രെഡ്’ എന്ന വ്യാജ അവകാശവാദം : സൺറൈസ് ഫുഡ്സിന് 1 ലക്ഷം രൂപ പിഴ

ഡൽഹി : ‘എവരിഡേ’ ബ്രെഡിൽ 64% മാത്രം ഗോതമ്പ് അടങ്ങിയിരിക്കെ, ‘100% ഹോൾ വീറ്റ് ബ്രെഡ്’ (100% ഗോതമ്പ് ബ്രെഡ്) എന്ന് പരസ്യം ചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് സൺറൈസ് ഫുഡ്സിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1 ലക്ഷം രൂപ പിഴ ചുമത്തി. ഒക്ടോബര്‍ 28ലെ ഉത്തരവ് പ്രകാരം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉടൻ പിൻവലിക്കാനും 15 ദിവസത്തിനുള്ളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാനും കമ്പനിയോട് നിർദേശിച്ചു.

ബ്രെഡ് പൂർണമായും ഗോതമ്പ് മാവുകൊണ്ടാണ് ഉണ്ടാക്കിയതെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് ഈ അവകാശവാദമെന്ന് സിസിപിഎ കണ്ടെത്തി. ബ്രെഡിന്റെ യഥാര്‍ഥ ചേരുവകൾ ഈ വാദത്തെ പിന്തുണയ്ക്കുന്നില്ലെന്നും പാക്കറ്റിന് മുകളിൽ ഉപയോഗിച്ച ഗോതമ്പിന്‍റെ അളവ് കമ്പനി വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ലെന്നും റഗുലേറ്റർ നിരീക്ഷിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേബലിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച്, ‘ഹോൾ വീറ്റ് ബ്രെഡ്’ എന്ന് വിപണനം ചെയ്യുന്ന ബ്രെഡുകളിൽ മാവിന്റെ അളവിൽ കുറഞ്ഞത് 75% എങ്കിലും ഗോതമ്പ് അടങ്ങിയിരിക്കണം.

എന്നാൽ ഈ ഉൽപന്നത്തിൽ 64% മാത്രം ഗോതമ്പാണ് ഉള്ളതെന്നും ഇത് നിശ്ചിത മാനദണ്ഡത്തിന് താഴെയാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി. ഇത് ‘100%’ എന്ന അവകാശവാദത്തിൽ മാത്രമല്ല, ‘ഹോൾ വീറ്റ്’ എന്ന പദം ഉപയോഗിച്ചതിലും ആശങ്ക ഉയർത്തുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 21 പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാനോ മാറ്റി ചിത്രീകരിക്കാനോ സിസിപിഎയ്ക്ക് പരസ്യദാതാക്കളോട് നിർദേശിക്കാനും ആദ്യ ലംഘനത്തിന് 10 ലക്ഷം വരെയും തുടർന്നുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം വരെയും പിഴ ചുമത്താനും കഴിയും.

വിവിധ നിർമതാക്കളും വിപണനക്കാരും പാക്കറ്റ് ബ്രെഡ് ഉൽപ്പന്നങ്ങളിൽ ആസൂത്രിതമായി തെറ്റായ വിവരങ്ങൾ നൽകുമായി നൽകുന്നതിനെതിരെ കെഎംഎ ലോ ഓഫീസസ്, സോളിസിറ്റേഴ്‌സ് ആൻഡ് അഡ്വക്കേറ്റുകൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ നടപടികൾ ഉണ്ടായത്. തുടർന്ന് സിസിപിഎ സൺറൈസ് ഫുഡ്സിന്റെ ഉൽപന്നത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും, 2026 ആഗസ്റ്റ് 6-ന് വിഷയം തങ്ങളുടെ അന്വേഷണ വിഭാഗത്തിന് കൈമാറുകയും ചെയ്തു.

ഒക്ടോബർ 15-ലെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ‘100%’ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും വ്യക്തതയില്ലാത്തതുമാണെന്ന് കണ്ടെത്തി. സമാനമായ ഒരു കേസിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (അഡ്വർടൈസിംഗ് ആൻഡ് ക്ലെയിംസ്) റെഗുലേഷൻസ് 2018 അനുസരിച്ച് ഭക്ഷണ ഉൽപന്നങ്ങളുടെ ലേബലുകളിൽ 100% എന്ന് ഉപയോഗിക്കാൻ അനുവാദമില്ലെന്ന എഫ്എസ്എസ്എഐയുടെ നിരീക്ഷണവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഭക്ഷണ സാധനങ്ങളുടെ ലേബലുകളിലും പാക്കേജിംഗിലും പരസ്യ സാമഗ്രികളിലും ഈ പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2025 മെയ് 28-ന് എഫ്എസ്എസ്എഐ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉൽപന്നത്തിൽ ഉപയോഗിക്കുന്ന ഗോതമ്പ് മാവ് ശുദ്ധീകരിച്ച ഗോതമ്പ് മാവ് അല്ലെങ്കിൽ മൈദയല്ല, മറിച്ച് പൂർണമായും ഗോതമ്പ് മാവ് അല്ലെങ്കിൽ ആട്ടയാണെന്ന് സൂചിപ്പിക്കാനാണ് 100 ശതമാനം ഗോതമ്പ് ബ്രഡ് എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് സൺറൈസ് ഫുഡ്സ് വാദിച്ചു.

തങ്ങൾ ഉപയോഗിച്ച മാവിന്റെ ആകെ അളവിൽ 96.3 ശതമാനവും ഗോതമ്പ് മാവായിരുന്നുവെന്നും പുതിയ പാക്കേജിംഗിൽ നൽകിയ 64 ശതമാനം എന്നത് തയ്യാറാക്കിയ ബ്രെഡിന്റെ ആകെ ഭാരത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണെന്നും കമ്പനി അതോറിറ്റിയെ അറിയിച്ചു. രണ്ട് കണക്കുകളും വെവ്വേറെ രീതികളിൽ കണക്കാക്കിയതാണെന്നും ഉൽപന്നം നിലവിലുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സൺറൈസ് ഫുഡ്സ് വാദിച്ചു.

കൂടാതെ, 100% എന്ന അവകാശവാദം ഒഴിവാക്കി എവരിഡേ ഹോൾ വീറ്റ് ബ്രെഡ് എന്ന പേരിൽ പരിഷ്കരിച്ച പുതിയ പാക്കേജിംഗ് അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ പുതിയ പാക്കേജിംഗ് എപ്പോഴാണ് നടപ്പിലാക്കിയത് എന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ വിശദീകരണത്തിൽ സിസിപിഎ വൈരുധ്യങ്ങൾ കണ്ടെത്തി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു

  3. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  5. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ

Share on WhatsApp

Share this story

‘100% ഗോതമ്പ് ബ്രെഡ്’ എന്ന വ്യാജ അവകാശവാദം : സൺറൈസ് ഫുഡ്സിന് 1 ലക്ഷം രൂപ പിഴ pathanamthittamedia.com