Skip to content

പാരിസ് വെടിവെപ്പ് : ലക്ഷ്യമിട്ടത് മുസ്‌ലിംകളെയും ആഫ്രിക്കക്കാരെയുമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

പാരിസ് : മുസ്‍ലിംകളെയും ആഫ്രിക്കൻ വംശജരെയും ലക്ഷ്യമിട്ടാണ് ഫ്രാൻസിലെ ട്രാപ്പസിൽ കഴിഞ്ഞയാഴ്ച ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയതെന്ന് ​കേസിൽ അറസ്റ്റിലായ പ്രതി. 39 കാരനായ പ്രതി കെവിൻ ടി കുറ്റം സമ്മതിച്ചതായി പ്രോസിക്യൂട്ടർ ഒലിവിയർ ക്രിസ്റ്റൻ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 11 വയസുള്ള കുട്ടിയുൾപ്പെടെ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നാണ് പ്രതി സബ് മെഷീൻ ഗൺ ഉപയോഗിച്ച് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. ഇസ്‍ലാമിസ്റ്റുക​ളുടെ കേന്ദ്രം ആയതിനാലാണ് ട്രാപ്പസ് തിരഞ്ഞെടുത്തതെന്ന് പ്രതി പറഞ്ഞു.

കുട്ടികളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ തന്‍റെ പ്രവൃത്തിയിൽ യാതൊരു ഖേദവുമില്ലെന്നും കെവിൻ പറയുന്നു. സെപ്റ്റംബറിൽ തന്നെ ആക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങൾക്ക് പുറമെ ബൈബിൾ, ഖുർആൻ, അഡോൾഫ് ഹിറ്റ്‌ലറുടെ മെയ്ൻ കാംഫും തീവ്ര വലതുപക്ഷ നാഷണൽ റാലി (ആർഎൻ) പാർട്ടിയെ പിന്തുണയ്ക്കുന്ന സ്റ്റിക്കറുകളും കണ്ടെത്തിയിട്ടുണ്ട്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും വർഷങ്ങളായി തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്ത് പ്രസിഡന്‍റെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. വംശീയ വിദ്വേഷം സാധാരണവൽക്കരിക്കപ്പെടുന്നതിന് തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ വഴിയൊരുക്കുന്നുവെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ വിമർശിച്ചു. വെറുപ്പുളവാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ വളരാൻ അനുവദിച്ചത് പ്രസിഡന്റ് തന്നെയാണെന്ന് ആർഎൻ നിയമസഭാംഗം ജീൻ-ഫിലിപ്പ് ടാങ്കുയ് തിരിച്ചടിച്ചു. സംഭവത്തെ തുടർന്ന് പാരീസിൽ നടക്കാനിരുന്ന തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രകടനങ്ങൾ നിരോധിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

പാരിസ് വെടിവെപ്പ് : ലക്ഷ്യമിട്ടത് മുസ്‌ലിംകളെയും ആഫ്രിക്കക്കാരെയുമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ pathanamthittamedia.com