Skip to content

ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

റാന്നി : ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് വിളമ്പര റാലിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം പ്രസിഡന്റ് അജീന നജീബ് നിർവഹിച്ചു. കച്ചേരിപടിയിൽ നിന്നും ആരംഭിച്ച് കീക്കോഴൂരില്‍ റാലി സമാപിച്ചു. സമാപന സമ്മേളനത്തിന് വൈസ് പ്രസിഡന്റ്  സാം പി തോമസ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഒ പി സുരേഷ്, ജെസ്സി എം റ്റി, പ്രദീപ്‌ കുമാർ, ചിത്ര വിനോദ്, അജിത് കുമാർ, മിനി തോമസ്, സി ഡി എസ് ചെയർപേഴ്സൻ റഹ്മത്ത്, ജോസ് ബെൻ ജോർജ്, അഹമദ് ഷാ, എന്നിവർ റാലിക്ക് നേതൃത്വം നൽകി. വിവിധ ക്ലബ് അംഗങ്ങൾ, യുവജന പ്രതിനിധികൾ, ആശാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 31 ശനി മുതൽ നവംബർ 9 തിങ്കൾ വരെയുള്ള ദിവസങ്ങളിൽ വിപുലമായ രീതിയിലാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  3. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  4. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

  5. നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് ; കാലാവധി കഴിഞ്ഞോയെന്ന് സംശയമെന്ന് ആരോ​ഗ്യ മന്ത്രി

Share on WhatsApp

Share this story

ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി pathanamthittamedia.com