Skip to content

വീണാ ജോർജിനുനേരേയുള്ള പ്രതിഷേധം : അന്വേഷണം അവസാനഘട്ടത്തിൽ, തുടരന്വേഷണ റിപ്പോർട്ട് ഉടൻ

കണ്ണൂർ : മുൻ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക സംഘത്തിന്റെ തുടരന്വേഷണ റിപ്പോർട്ട് ഉടൻ ഡി.ജി.പി.ക്ക് കൈമാറും. അന്വേഷണം അവസാനഘട്ടത്തിലാണ്. കെ.എ.പി. നാലാം ബറ്റാലിയൻ കമൻഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിലെ വീഴ്ചകളും റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി എസ്.െഎ.ടി. സംഘം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികളുടെ മൊഴിയുമെടുത്തിയിരുന്നു. വീണാ ജോർജിന്റെ ഗൺമാൻ അഭിലാഷിന്റെ മൊഴിയാണ് നിർണായകമായത്. വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് ആക്രമിച്ചെന്ന മൊഴിനൽകിയതെന്നും ഗൺമാൻ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി തിരുത്തിനൽകിയിരുന്നു. സമരക്കാർ തന്നെ വധിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വീണാ ജോർജും എസ്.െഎ.ടി.ക്ക്‌ മുന്നിൽ മൊഴി നൽകിയിരുന്നു. ഗൺമാന്റെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.യു. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തത്.

റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ മുൻ എസ്.ഐ. വി.വി. ദീപ്തി തന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് കള്ളമൊഴിയാണെന്നും അന്വേഷണസംഘത്തിന് മൊഴി നൽകി. കെ.എസ്.യു. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയി എന്ന് അന്വേഷണസംഘം വ്യാജമായി എഴുതിച്ചേർത്തതാണെന്നും ആദ്യ അന്വേഷണസംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നുമാണ് അവർ അറിയിച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

വീണാ ജോർജിനുനേരേയുള്ള പ്രതിഷേധം : അന്വേഷണം അവസാനഘട്ടത്തിൽ, തുടരന്വേഷണ റിപ്പോർട്ട് ഉടൻ pathanamthittamedia.com