Skip to content

കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ; ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് നമ്മൾ വളരേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാർഥ്യമാക്കാനാകൂ എന്നും പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന വാർഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നവംബർ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവൽ കേരളയിലൂടെ അവസരമൊരുങ്ങും.

രാജ്യത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തനതായ കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിച്ചു നിർത്തുമ്പോൾ തന്നെ, കേരളം ഇതുവരെ മുൻപന്തിയിൽ നിന്ന മേഖലകളിൽ ആ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളിൽ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യും. കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കൂട്ടായ യത്നത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ; ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു pathanamthittamedia.com