Skip to content

സരൾ ബില്ല് : അവസ്ഥ സങ്കീർണമാക്കുമെന്ന് പി രാജീവ്

കൊച്ചി: സരൾ ബില്ല് അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്‌. ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവെച്ച ആശങ്കകൾ ഗൗരവമുള്ളതാണ്. എംഎസ്എംഇകൾക്ക് മൂന്നര വർഷം വരെ പ്രവർത്തിക്കാവുന്നത് നിലവിലെ നിയമത്തോടെ ഇല്ലാതാവും. 25 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമം മാത്രമേ ബാധകമാവുകയുള്ളൂവെന്നും പി രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുകയാണ് പുതിയ നിയമം. എല്ലാ രേഖകളോടും വന്നാൽ 7 ദിവസത്തിനുള്ളിൽ അംഗീകാരം കൊടുക്കണമെന്നാണ് പഴയ നിയമത്തിലുള്ളത്. ഒറ്റ ലൈസൻസ് എന്നത് വിപ്ലവകരമായ വിസ്മയമായാണ് ഇവർ പറയുന്നത്. ഞങ്ങളുടെതായി നിയമം വേണമെന്ന കാര്യമാണ് സരളിലേക്ക് എത്തിച്ചത്. നിലവിലെ നിയമങ്ങൾ പോലും നോക്കാതെയാണ് പുതിയതിലേക്ക് കടന്നിരിക്കുന്നത്. മുഖ്യമന്ത്രി നുണ പ്രചാരത്തിൽ അസാധാരണ സിദ്ധിയുള്ളയാൾ ആണ്. ബിഎംഡബ്ല്യൂ കേരളം വിട്ടുപോയി എന്ന പ്രചാരണവും അങ്ങനെയുള്ള ഒന്നാണ്. അദ്ദേഹം ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നാണ് പ്രതികരണങ്ങൾ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥൻ തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച സംഭവത്തിലും പി രാജീവ് പ്രതികരിച്ചു. പൊലീസ് കേരളത്തിൽ ഇപ്പോൾ അങ്ങനെയാണല്ലോ. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ചിലത് കോൺഗ്രസ്സും ചിലത് ലീഗും ഭരിക്കുന്ന അവസ്ഥയാണ്. ഒരു വശത്ത് തൂഫാൻ, മറുവശത്ത് ഉദ്യോഗസ്ഥർ തന്നെ അത് മോഷ്ടിച്ചു ഉപയോഗിക്കുന്ന അവസ്ഥ. പിഎസ്‍സി ചെയർമാൻ മാർക്ക്‌ അധികം നൽകിയെന്ന വാദം തെറ്റ് ആണ്. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവട്ടെ. നിലവിൽ നടക്കുന്നത് പിഎസ്‍സിയെ പിരിച്ചുവിട്ടാൽ കോൺഗ്രസ്സും ബിജെപിയും പങ്കുവെച്ചു എടുക്കാനുള്ള ശ്രമമാണെന്നും പി രാജീവ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

സരൾ ബില്ല് : അവസ്ഥ സങ്കീർണമാക്കുമെന്ന് പി രാജീവ് pathanamthittamedia.com