മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വി ഒ സാജൻ
തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനൊടുക്കിയ മലേഷ്യൻ എഞ്ചിനിയർ ലീ സീ ബീന്റെ അടുപ്പക്കാരനായ വി ഒ സാജൻ. പതിബെൽ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വെളിപ്പെടുത്തൽ. ലീ സീ ബീന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്നായിരുന്നു ഓവി സാജൻ ആരോപിക്കുന്നത്. പതിബെൽ കമ്പനിയിൽ നിന്ന് താൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു. കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല.
ഇതിൽ ലീ സീ ബീൻ കടുത്ത മനോവിഷമത്തിലായിരുന്നു ബിൽ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. തന്നോട് ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെ കാര്യം ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തൻറെ വീടിന് സമീപത്തായിരുന്നു ലീ സീ ബീൻ താമസിച്ചിരുന്നത്. വിജിലൻസിൻറെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ വെളിപ്പെടുത്തി. പതിബെലിൽ നിന്ന് ജോലികൾ ചെയ്തിരുന്ന താൻ അടക്കമുള്ള ആരിൽ നിന്നും നിന്നും വിജിലൻസ് മൊഴി രേഖപ്പെടുത്തിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. താനും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സാജൻ വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്പതുകാരന് മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





