ഓടനാവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊല്ലം : ഓടനാവട്ടത്ത് 15 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജിഭവനിൽ രാജേഷ്–അഞ്ജു ദമ്പതികളുടെ മകൾ മാളവിക ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്‌കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മാളവിക. വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മാളവിക കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് മാളവികയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന കുടുംബാംഗങ്ങൾ കെട്ടഴിച്ച് മാളവികയെ ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്. ഇൻസ്റ്റഗ്രാം വഴി ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാനാകൂവെന്ന് പൂയപ്പള്ളി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കുന്നതിനായി ലഭ്യമായ വിവരങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





