കറുകപുത്തൂർ ക്വാറി അപകടം : ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പട്ടാമ്പി കറുകപുത്തൂരിൽ ക്വാറിയിൽ അപകടത്തിൽപെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂ താഹിറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അബൂ താഹിർ അപകടത്തിൽപ്പെട്ടത്. ക്വാറി നികത്താൻ മണ്ണിടുന്നതിനിടയിൽ നിയന്ത്രണ നഷ്ടപ്പെട്ട് അബൂ താഹിറിന്റെ ലോറി ക്വാറയിലേക്ക് വീഴുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്ന ക്വാറി മണ്ണിട്ടു നികത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ആണ് അപകടം ഉണ്ടായത്. മണ്ണടിക്കുന്നതിനിടെ ലോറി പിന്നിലേക്ക് എടുത്തതോടെ ആണ് ക്വാറിയിലെ 30 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണത്.
ഉടൻതന്നെ ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി ലോറി കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അർധരാത്രിയോടെ ലോറി പുറത്തെടുത്തെങ്കിലും അബൂ താഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





