Skip to content

മലപ്പുറത്ത് നിന്നെത്തിയത് കക്കൂസ് മാലിന്യം തോട്ടില്‍ തള്ളാന്‍ ; പുലര്‍ച്ചെ ലോറി സഹിതം യുവാക്കളെ പിടികൂടി പോലീസ്

കോഴിക്കോട്: തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി തോട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍(22), മണ്ണാര്‍ക്കാട് സ്വദേശി പട്ടിക്കാടന്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍(34), കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടില്‍ മുഹമ്മദ് ഷബീര്‍(30), പെരിന്തല്‍മണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കൊണ്ടുവന്ന ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ പുലര്‍ച്ചെ 1.25ന് കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്ക് ഇവര്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. കെ എല്‍ 22 ആ 0056 നമ്പര്‍ ലോറിയിലാണ് നാല്‍വര്‍ സംഘം മാലിന്യവുമായി എത്തിയത്. ഈ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഏലിയാസ് വി കെ, ദേവദാസ് , മാത്യു, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, ഷമീമ, സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പേരെയും കോടതിയില്‍ ഹാജരാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share on WhatsApp

Share this story

മലപ്പുറത്ത് നിന്നെത്തിയത് കക്കൂസ് മാലിന്യം തോട്ടില്‍ തള്ളാന്‍ ; പുലര്‍ച്ചെ ലോറി സഹിതം യുവാക്കളെ പിടികൂടി പോലീസ് pathanamthittamedia.com