Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
താത്പര്യപത്രം ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഓപ്പണ്‍ കിണറില്‍ നിന്ന് ജലം പമ്പ് ചെയ്ത് സ്കൂള്‍ കെട്ടിടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത, അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 227703.
–
ഐ.എച്ച്.ആര്.ഡി. കോഴ്സുകള്‍ക്ക് ഡിസംബറില്‍ മെഴ്സി ചാന്‍സ് പരീക്ഷ
ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ 2018 സ്ട്രീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളുടെ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ഡിസംബറില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ നവംബര്‍ 14 വരെ ഫൈന്‍ ഇല്ലാതെയും നവംബര്‍ 16 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ടൈംടേബിള്‍ നവംബര്‍ അവസാനവാരം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് : www.ihrd.ac.in . ഫോണ്‍ : 0471 2322985, 2322501.
കേരളോത്സവം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. വിവിധയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ നവംബര്‍ നാല് വൈകിട്ട് മൂന്നിനു മുമ്പ് keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലോ 9995540374, 9447930213, 9947191033 നമ്പരിലോ ബന്ധപ്പെടണം.
–
വാഹനം ആവശ്യമുണ്ട്
പൊതുമരാമത്ത് വകുപ്പ് തിരുവല്ല നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 1500 സി.സി. ക്ക് താഴെയുള്ള ടാക്സി പെര്‍മിറ്റ് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ആറ് വൈകിട്ട് മൂന്ന്. ഫോണ്‍ : 0469 2633454, 8086395057.
–
കരിങ്കല്‍ ലേലം
റാന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ശേഖരിച്ചിട്ടുള്ള കരിങ്കല്ലുകള്‍ (1625 മെട്രിക് ടണ്‍) കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് നവംബര്‍ 13 ഉച്ചയ്ക്ക് 12 ന് ആശുപത്രി ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍ : 9188522990.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതിന് പളിയ നൃത്തവുമായി ബന്ധപ്പെട്ട നഗാര, മുളവാദ്യം, ജാന്റ് എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ആറ് വൈകിട്ട് മൂന്ന്. ഫോണ്‍ : 04735 251153.
–
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും പുസ്തകങ്ങള്‍ ക്രമമായി സൂക്ഷിക്കുന്നതിനും ആവശ്യമായ ബുക്ക് സപ്പോര്‍ട്ടര്‍, ബുക്ക് ടാഗ്, പീരിയോഡിക്കല്‍ റെക്കോഡ് രജിസ്റ്റര്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12 വൈകിട്ട് മൂന്ന്. ഫോണ്‍ : 04735 251153.
–
കടമുറികൾ ലേലം ചെയ്യുന്നു
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് 5, 6, 15, 24 നമ്പർ കടമുറികളും, റിക്രിയേഷൻ ക്ലബ്ബിലെ 1, 2, 3 നമ്പർ കടമുറികളും നവംബർ 7 ശനിയാഴ്ച രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് മിനി ഹാളിൽ ലേലം ചെയ്യുന്നു. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക





