Skip to content

വടശ്ശേരിക്കര ചെമ്പരത്തിമൂടിലും ഒളികല്ലിലും കാട്ടാന ശല്യം രൂക്ഷം : ആശങ്കയിൽ നാട്ടുകാർ

വടശ്ശേരിക്കര : വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി, ചെമ്പരത്തിമൂട്, ഒളികല്ല് മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യവും ആക്രമണവും മൂലം ജനങ്ങൾ കടുത്ത ഭീതിയിൽ. കല്ലാറ് കടന്നെത്തുന്ന കാട്ടാനകൾ ജനവാസ മേഖലകളിൽ നിലയുറപ്പിച്ച് വ്യാപകമായി കൃഷിനാശം വിതയ്ക്കുന്നത് പതിവായിരിക്കുകയാണ്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ച ആധുനിക സജ്ജീകരണങ്ങൾ പോലും കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നതാണ് നാട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നത്. പ്രദേശത്തെ കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളായ വാഴ, കപ്പ, തെങ്ങ്, റബർ തുടങ്ങിയ വിവിധ കാർഷിക വിളകളാണ് ആനകൾ വ്യാപകമായി നശിപ്പിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രമല്ല പകൽ സമയങ്ങളിൽ പോലും ജനവാസ മേഖലയിലേക്ക് ആനകൾ ഇറങ്ങിവരുന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നു.

വീടുകൾക്ക് സമീപം വരെ ആനകളെത്തുന്നതിനാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും ജനങ്ങളെ ജാഗരൂകരാക്കുന്നതിനുമായി വനംവകുപ്പ് ഈ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളും പ്രത്യേക അലാറം സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയൊന്നും കാട്ടാനയുടെ ശല്യത്തിൽ നിന്ന് പ്രദേശവാസികൾക്ക് യാതൊരുവിധ സുരക്ഷയും നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സാങ്കേതിക വിദ്യകൾ പരാജയപ്പെടുന്നതോടെ തങ്ങളുടെ ജീവനും സ്വത്തിനും എന്ത് സംരക്ഷണമാണുളളതെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.

പ്രദേശത്ത് കാട്ടാനകളുടെ ശല്യം സ്ഥിരമായി മാറിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വനംവകുപ്പ് അടിയന്തിരമായി ഇടപെട്ട് മേഖലയിൽ സ്ഥിരമായ പട്രോളിംഗ് ഏർപ്പെടുത്തണമെന്നും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ സൗരോർജ്ജ വേലികളോ കിടങ്ങുകളോ സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെയും കർഷകരുടെയും പ്രധാന ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  3. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  4. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

വടശ്ശേരിക്കര ചെമ്പരത്തിമൂടിലും ഒളികല്ലിലും കാട്ടാന ശല്യം രൂക്ഷം : ആശങ്കയിൽ നാട്ടുകാർ pathanamthittamedia.com