മലിനീകരണം തടയാൻ ഡൽഹി ; ബിഎസ് -4, ബിഎസ്-3 വാഹനങ്ങൾക്ക് നിരോധനം, 50 ശതമാനം വർക്ക് ഫ്രം ഹോം
ഡൽഹി : വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രഖ്യാപിച്ചിട്ടുള്ള വാഹന നിരോധനം ഇന്ന് (ഞായറാഴ്ച) മുതൽ നടപ്പാക്കി തുടങ്ങും. ബി.എസ്.6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. ശീതകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന തീരുമാനവും കർശനമായി നടപ്പാക്കും.
ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും മറ്റ് വിവരങ്ങളും സ്കാൻ ചെയ്യാൻ സാധിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനീഷൻ (എ.എൻ.പി.ആർ) ക്യാമറകൾ ഡൽഹിയിലെ 500 പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം നൽകേണ്ടതില്ലെന്നാണ് പമ്പ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദേശം. ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം, കനത്ത പിഴ ചുമത്തുക, അതിർത്തി മേഖലയിൽ നിന്ന് തിരിച്ചയയ്ക്കുക തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ, അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർമാത്രം നേരിട്ട് എത്തിയാൽ മതി. ബാക്കിയുള്ളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നും നിർദേശമുണ്ട്. ഡൽഹിയുടെ പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കും. നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്നതിനായി അതിർത്തി ചെക്ക്പോസ്റ്റുകളിലും പ്രധാന പാതകളിലും എ.എൻ.പി.ആർ ക്യാമറകൾ സ്ഥാപിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





