Skip to content

പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

പത്തനംതിട്ട : കെജിഇയു ജില്ലാ പ്രസിഡന്റ് കൈക്കൂലി കേസിൽ അറസ്റ്റിൽ. പത്തനംതിട്ട അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലർക്ക് കെ എ താജുദ്ദീനാണ് വിജിലൻസ് പിടിയിലായത്. കേരള ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആണ് താജുദ്ദീൻ. കൊല്ലം വിജിലൻസ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്തിലുള്ള സംഘമാണ് ഹെഡ് ക്ലർക്കിനെ അറസ്റ്റ് ചെയ്തത്. മീൻ വില്പന കേന്ദ്രത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയത്. പരാതിക്കാരൻ വിജിലൻസിനെ നേരത്തെ വിവരം അറിയിച്ചിരുന്നു. ഹെഡ് ക്ലാർക്ക് താജുദ്ദീനെ കുറിച്ച് വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പഞ്ചായത്തിനുള്ളിൽ വെച്ച് പണം വേണ്ട എന്ന് ഹെഡ് ക്ലർക്ക് അറിയിക്കുകയായിരുന്നു. റാന്നി റൂട്ടിൽ താൻ നിൽക്കാം എന്ന് അറിയിച്ചിരുന്നു. പരാതിക്കാരൻ എത്തി 8000 രൂപ കൈമാറി. 3000 രൂപ ഹെഡ് ക്ലർക്ക് താജുദ്ദീൻ തിരികെ നൽകി. സ്ഥലത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം ഹെഡ് ക്ലർക്കിനെ കയ്യോടെ പിടികൂടുകയായിരുന്നു. കെ എ താജുദ്ദീനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  3. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  4. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ pathanamthittamedia.com