Skip to content

കൂടത്തിൽ കൊലപാതകം ; വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനായി ഇന്റർപോളിനെ സമീപിക്കാനൊരുങ്ങി പോലീസ്

തിരുവനന്തപുരം : കരമന കൂടത്തിൽ കൊലപാതക കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ഇന്റർപോളിനെ സമീപിക്കാൻ പോലീസ്. വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്റർപോൾ ലൈസൺ ഓഫീസർ അജിതാ ബീഗം സിബിഐയ്ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നൽകും. ഇയാൾ കൊലപാതകം നടത്താൻ പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തിൽ തറവാട്ടിലെ മരണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കാര്യസ്ഥൻ രവീന്ദ്രൻ നായരെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 5 വർഷത്തിനിടെ ഒരു തറവാട്ടിൽ ഏഴുപേരുടെ മരണങ്ങൾ. മരണങ്ങളെല്ലാം ദുരൂഹ സാഹചര്യത്തിൽ. ഏറ്റവും ഒടുവിലായി മരിച്ച തറവാട്ടിലെ അവസാനകണ്ണി ജയമാധവൻ നായരുടെ മരണമാണ് ഒടുവിൽ കൊലപാതകം എന്ന് തെളിഞ്ഞത്. കോടതി ജീവനക്കാരനായിരുന്ന രവീന്ദ്രൻ അതിവിദഗ്ധമായാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ബ്രൈൻ മാപ്പിങ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തിരുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  3. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  4. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

  5. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

Share on WhatsApp

Share this story

കൂടത്തിൽ കൊലപാതകം ; വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനായി ഇന്റർപോളിനെ സമീപിക്കാനൊരുങ്ങി പോലീസ് pathanamthittamedia.com