Skip to content

ഇസ്രായേലി – അമേരിക്കന്‍ റബ്ബിയുടെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹിന്ദുക്കളുടെ വിശ്വാസത്തെയും പശു ആരാധനയെയും കുറിച്ച് വിവാദ പരാമർശം നടത്തി ഇസ്രായേലി – അമേരിക്കന്‍ റബ്ബി യോസെഫ് മിസ്രാച്ചി. ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇന്ത്യൻ, ഇസ്രായേലി പൗരന്മാർ ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളുണ്ടെന്നും അവര്‍ തറയില്‍ വീഴുന്ന ഗോമൂത്രം നക്കിയെടുക്കാറുണ്ടെന്നും മിസ്രാച്ചി പറഞ്ഞു. ഇക്കൂട്ടത്തില്‍ ചിലര്‍ ഡോക്ടര്‍മാരാണെന്നും റബ്ബി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ജൂതമതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു ഇന്ത്യക്കാരനെ കുറിച്ച് പറയുന്നതിനിടെയിലായിരുന്നു മിസ്രാച്ചിയുടെ വിവാദ പരാമര്‍ശം. ഇസ്രായേലില്‍ ജനിച്ച മിസ്രാച്ചി യുഎസില്‍ ഓര്‍ത്തഡോക്‌സ് ജൂത പ്രാസംഗികനായി പ്രവര്‍ത്തിച്ചുവരികയാണ്.

പശുവിനെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന ഒരു പിതാവിനും സഹോദരനുമൊപ്പമാണ് അദ്ദേഹം ഇന്ത്യയില്‍ ജീവിച്ചിരുന്നത്. അവര്‍ വീടിനകത്തേക്ക് പോലും പശുവിനെ കൊണ്ടുവരാറുണ്ടെന്നും ഫാര്‍മസികളില്‍ നിന്ന് ഇന്ത്യക്കാര്‍ ഗോമൂത്രം വാങ്ങാറുണ്ടെന്നും മിസ്രാച്ചി അവകാശപ്പെട്ടു. ഡല്‍ഹിയില്‍ പലപ്പോഴും ഗതാഗതം തടസപ്പെടുത്തുന്നത് പശുക്കളാണ്. ഇതെല്ലാം കണ്ട് ചിരിക്കാറുണ്ടെങ്കിലും ഇന്ത്യക്കാരെ പോലെ ആകാതിരുന്നതില്‍ ദൈവത്തോട് നന്ദി അറിയിക്കുന്നുവെന്നും മിസ്രാച്ചി പറഞ്ഞു. പരാമര്‍ശം ചര്‍ച്ചയതോടെ സോഷ്യല്‍ മീഡിയയിലുടനീളം രൂക്ഷവിമര്‍ശനമാണ് മിസ്രാച്ചി നേരിടുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഇസ്രായേലികളും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  3. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  4. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

ഇസ്രായേലി – അമേരിക്കന്‍ റബ്ബിയുടെ പരാമര്‍ശം വിവാദത്തില്‍ pathanamthittamedia.com