Skip to content

യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ. ഈ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാമെന്ന് ഖത്തർ പ്രതിനിധികളുമായി നടക്കുന്ന ചർച്ചയിൽ വ്യക്തമാക്കിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അയച്ച കത്ത് ലഭിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി അറിയിച്ചു. ഇതൊരു അനുകൂല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്തിന്റെ ആണവ പദ്ധതികളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സൈനിക നടപടിക്ക് പകരം നയതന്ത്രതലത്തിൽ തന്നെ പ്രശ്നത്തിന് പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിൽ ഒരു ഹാലോവീൻ പാർട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവരെ പൂർണ്ണമായി വിശ്വസിക്കാനാകില്ല. മുൻപ് പലപ്പോഴും കരാറുകളിൽ ഒപ്പുവെച്ച ശേഷം അവർ അതിൽ നിന്ന് പിന്മാറിയിട്ടുണ്ട്. എന്തായാലും അവർക്കൊരു കരാർ വേണം, അത് നടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം’, ട്രംപ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  3. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  4. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ pathanamthittamedia.com