പരാതി നൽകാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു ; കോൺസ്റ്റബിൾ അറസ്റ്റിൽ
റാഞ്ചി : ജാർഖണ്ഡിൽ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ സ്റ്റേഷനുള്ളിൽവെച്ച് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതിയായ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ഒക്ടോബർ 29 രാത്രിയിലായിരുന്നു സംഭവം. ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്ന് മർദനമുണ്ടാകുമെന്ന് ഭയന്ന് വീട്ടിൽനിന്ന് ഇറങ്ങിയ യുവതി അയൽവാസിയുടെ വീട്ടിലെത്തുകയും മൊബൈൽ ഫോൺ വഴി പോലീസിനെ ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം യുവതിയെ ഗംഹാരിയ പോലീസ് സ്റ്റേഷനിലെത്തിച്ചു. വിശ്രമിക്കുന്നതിനായി സ്റ്റേഷനിലെ ഒരു മുറിയിൽ യുവതിക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇതിനിടെ സ്റ്റേഷനിലെ കോൺസ്റ്റബിൾ യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് സ്വർഗിയാരിയുടെ നിർദേശപ്രകാരം സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനുഭവ് ഭരദ്വാജ് അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ കൃത്യനിർവഹണത്തിലെ വീഴ്ചയും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തത്. പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി റാഞ്ചിയിലെ ലബോറട്ടറിയിലേക്ക് അയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





