ഇനി ആരു വിളിച്ചാലും പേര് തെളിയും ; കാളിങ് നെയിം പ്രസന്റേഷൻ ഇന്നുമുതൽ
ന്യൂഡൽഹി : ടെലകോം വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള കാളിങ് നെയിം പ്രസന്റേഷൻ സംവിധാനം ഇന്നു മുതൽ നിലവിൽ. ഫോണുകളിൽ കാളര്‍ ഐഡി സംവിധാനം നെറ്റ് വര്‍ക് സംവിധാനത്തിന് അകത്ത് തന്നെ ഏര്‍പ്പെടുത്താൻ മൊബൈൽ കമ്പനികൾക്ക് നൽകിയ ഉത്തരവ് പ്രകാരമാണിത്. ഫൈവ് ജി, ഫോര്‍ ജി സിം കാര്‍ഡുകൾ ഉപോയോഗിക്കുന്നവരുടെ ഫോണുകളിലാണ് ആദ്യ ഘട്ടം ഇത് പ്രവര്‍ത്തന ക്ഷമമാവുക. എന്നാൽ ഉപയോക്താക്കൾക്ക് ഏറ്റവും വലിയ തലവേദനായായിട്ടുള്ള കൊമേഷ്യൽ കാളുകളുടെ കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അതത് സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിന്റെ പേര് നൽകി രജിസ്റ്റര്‍ ചെയ്യാം എന്ന ഉപാധി നൽകുകകയാണ് ചെയ്തിരിക്കുന്നത്.
ഇതിൽ വ്യക്തികളുടെ പേരുകളാണ് രേഖപ്പെടുത്തുന്നത് എങ്കിൽ വാണിജ്യ കാളുകളെ എങ്ങനെ തിരിച്ചറിയാം എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. കാളിങ് നെയിം പ്രസന്റേഷൻ അഥവാ സിനാപ് എന്ന പേരിൽ അവതരിപ്പിച്ച സംവിധാനം വഴി ഉപഭോക്താവിന്റെ ഫോണിൽ വിളിക്കുന്നയാൾ സിം എടുക്കുന്ന സമയത്ത് നൽകിയ പേരും നമ്പറിന് ഒപ്പം കാണിക്കുന്ന മാൻഡേറ്ററി സംവിധാനമാണിത്. സേവ് ചെയ്യാത്ത അജ്ഞാത നമ്പറുകളിൽ നിന്നുള്ള കാളുകളിലും ഇതുവഴി വിളിക്കുന്ന സിം ഉടമയുടെ പേര് കാണാം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





