Skip to content

ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി നവംബറില്‍ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്. ഇതേനിരക്കില്‍ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗണ്‍ കാര്‍ഡിനുള്ള വിഹിതം. നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. നീല, വെള്ള കാര്‍ഡ് കാര്‍ഡുകള്‍ക്ക് നാല് കിലോ വരെയും ബ്രൗണ്‍ കാര്‍ഡിന് ഒരു കിലോഗ്രാം ആട്ട കിലോഗ്രാമിന് പതിനേഴ് രൂപ നിരക്കില്‍ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു. ഞായറാഴ്ചയായതിനാല്‍ ഇന്നും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി നാളെയും അവധിയാണ്. നവംബറില്‍ റേഷന്‍ വിതരണം മൂന്നിന് ആരംഭിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  3. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  4. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

  5. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി

Share on WhatsApp

Share this story

ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍ pathanamthittamedia.com