റാന്നിയില്‍ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളില്‍ കയറിക്കൂടിയ ശംഖുവരയന്‍ പാമ്പിനെ പിടികൂടി
റാന്നി : ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളില്‍ കയറിക്കൂടിയ ശംഖുവരയന്‍ പാമ്പിനെ പിടികൂടി. കഴിഞ്ഞ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. റാന്നി കരികുളം അഞ്ചുകുഴിയിൽ നിന്നും ഉടമ ബൈക്കിൽ കയറാൻ ശ്രമിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പാമ്പിനെ പുറത്തേക്കിറക്കുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സര്‍പ്പ വാളണ്ടിയര്‍ മാത്തുക്കുട്ടി വേങ്ങമൂട്ടിലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരനെ എത്തിച്ച് വാഹനത്തിന്റെ സീറ്റും വശങ്ങളും അഴിച്ചുമാറ്റി നടത്തിയ പരിശോധനയിലാണ് ബൈക്കിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്. ബൈക്കിന്റെ അകത്തേക്ക് കയറിയ പാമ്പിനെ പിടികൂടി റാന്നി വനം വകുപ്പ് ആര്‍.ആര്‍.ടി. യ്ക്ക് കൈമാറി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





