Skip to content

ശബരിമല തീര്‍ത്ഥാടനം : മുക്കട – ഇടമണ്‍ – അത്തിക്കയം റോഡ് ഗതാഗതയോഗ്യമാക്കി

റാന്നി : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ  ഭാഗമായി പൊതുമരാമത്ത് വകുപ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. തീര്‍ത്ഥാടന കാലത്ത് വലിയ വാഹനങ്ങളുള്‍പ്പെടെ കടന്നുപോകുന്ന പ്രധാന പാതയായ മുക്കട – ഇടമണ്‍ – അത്തിക്കയം റോഡിലെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. റോഡിന്റെ  ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങി രൂപപ്പെട്ട മണ്‍കൂനകളും തടസങ്ങളും പൂര്‍ണമായി നീക്കം ചെയ്തു. ശബരിമല തീര്‍ത്ഥാടന സീസണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന പാതകള്‍ക്ക് ബദലായി വലിയ വാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ആശ്രയിക്കാവുന്ന എളുപ്പവഴിയാണ് മുക്കട – ഇടമണ്‍ – അത്തിക്കയം റോഡ്‌. ഈ പാതയിലെ തടസ്സങ്ങള്‍ നീക്കിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്രാസമയം ലാഭിക്കുവാന്‍ സാധിക്കും.

പ്രധാന തീര്‍ത്ഥാടന പാതകളിലെല്ലാം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല പാതകളില്‍ ആവശ്യമായ ദിശാ ബോര്‍ഡുകളും രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനുള്ള റിഫ്ലക്ടറുകളും സ്ഥാപിക്കുന്ന പ്രവൃത്തികളും വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. തീര്‍ത്ഥാടന കാലത്ത് ഗതാഗത നിയന്ത്രണത്തിനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുമുള്ള സജ്ജീകരണങ്ങളും വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കി വരുന്നു. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ  നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

ശബരിമല തീര്‍ത്ഥാടനം : മുക്കട – ഇടമണ്‍ – അത്തിക്കയം റോഡ് ഗതാഗതയോഗ്യമാക്കി pathanamthittamedia.com