Skip to content

വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും ; മൂന്ന് വർഷമായി കുക്ക് ദ്വീപിൽ കുടുങ്ങിക്കിടന്ന് 50-കാരി

ശ്രീലങ്ക: മൂന്ന് വർഷമായി നാട്ടിലേക്ക് മടങ്ങാനാകാതെ പസഫിക് സമുദ്രത്തിലെ കുക്ക് ദ്വീപുകളിൽ കുടുങ്ങിക്കഴിയുകയാണ് ശ്രീലങ്കൻ സ്വദേശിനിയായ റുചിര രണസിംഗെ. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും യാത്രാമധ്യേ കടന്നുപോകേണ്ട ന്യൂസിലൻഡും ഓസ്‌ട്രേലിയയും ട്രാൻസിറ്റ് വിസ അനുവദിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായത്. 50 വയസ്സുകാരിയായ റുചിരയുടെ മടക്കയാത്ര, വിസാ നടപടികളിലെ കുരുക്കിൽപ്പെട്ടതോടെ അനിശ്ചിതത്വത്തിലായി.

ബിബിസിയോടുള്ള അഭിമുഖത്തിൽ, ആവശ്യമെങ്കിൽ കൈവിലങ്ങും വിലങ്ങും വായ മൂടിക്കെട്ടിയിട്ടാണെങ്കിലും നാട്ടിലേക്ക് മടങ്ങാൻ താൻ തയ്യാറാണെന്ന് റുചിര വേദനയോടെ പറയുന്നു.പ്രതിസന്ധികൾക്ക് തുടക്കം
ഏകദേശം പത്ത് വർഷം മുമ്പാണ് റുചിരയുടെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ രൂക്ഷമായതോടെ ശ്രീലങ്കയിൽ നടത്തിയിരുന്ന ചെറിയ ടി-ഷർട്ട് നിർമാണശാല അടച്ചുപൂട്ടേണ്ടിവന്നു. വലിയ കടബാധ്യതകൾക്കിടെയുണ്ടായ ഭർത്താവിന്‍റെ മരണവും കൂടിയായതോടെ റുചിര കൂടുതൽ പ്രതിസന്ധിയിലായി.

തുടർന്ന് 2018 -ൽ ഉപജീവനത്തിനായി ഹോങ്കോങ്ങിലേക്ക് പോയ റുചിര അവിടെ ചെറിയൊരു ജോലിയിൽ പ്രവേശിച്ചു. 2022 ഡിസംബറിൽ ബന്ധുവിനെ സന്ദർശിക്കുന്നതിനായി രണ്ട് മാസത്തെ വിസയിൽ റുചിര ന്യൂസിലൻഡിലെത്തി. ഇതിനിടെ ശ്രീലങ്കയിലെ പണമിടപാടുകാരിൽ നിന്നുള്ള സമ്മർദ്ദം വർധിച്ചതോടെ അവർ ഒരു ഇമിഗ്രേഷൻ ഉദ്യോ​ഗസ്ഥന്‍റെ സഹായത്തോടെ അഭയാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. ഇതിന്‍റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ഓപ്പൺ വർക്ക് വിസയും ലഭിച്ചു. പിന്നീട് ഒരു റെസ്റ്റോറന്‍റിൽ ജോലി ലഭിക്കുകയും ദീർഘകാല തൊഴിൽ വിസയ്ക്കായി സ്പോൺസർ ചെയ്യാമെന്ന് സ്ഥാപന ഉടമ ഉറപ്പുനൽകുകയും ചെയ്തു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

  4. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതി ജീവനൊടുക്കിയ സംഭവം ; കണ്ടെടുത്ത കുറിപ്പിലെ വിവരങ്ങൾ പുറത്ത്

  5. യൂത്ത് കോൺഗ്രസ്‌ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

Share on WhatsApp

Share this story

വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും ; മൂന്ന് വർഷമായി കുക്ക് ദ്വീപിൽ കുടുങ്ങിക്കിടന്ന് 50-കാരി pathanamthittamedia.com