യാത്രക്കാർക്ക് ആശ്വാസം ; സ്വകാര്യ ബസുകൾ നാളെ നിരത്തിലിറങ്ങും, സമരം ഒത്തുതീർപ്പിൽ
തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്. ബസുകള്‍ ലീസിനെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ബസുകളുടെ ടൈമിങ് ആലോചിതമായി പരിഷ്കരിക്കും. ഒരു ബസിന് ഓടാന്‍ അനുമതിയുള്ളത് 22 വര്‍ഷമാണ്. ഇത് 25 വര്‍ഷമായി വര്‍ദ്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. കെഎസ്ആര്‍ടിസിയുമായുള്ള ഓവര്‍ലാപ്പിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്ന കാര്യവും അംഗീകരിച്ചിട്ടുണ്ട്.
അതേസമയം ചാര്‍ജ് കൂട്ടുന്ന കാര്യത്തിലും കണ്സഷന് തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല.ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നായിരുന്നു നവംബര്‍ മൂന്ന് മുതല്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന് തന്നെ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വെച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും അന്ന് ബസ് ഉടമകള്‍ പറഞ്ഞിരുന്നു. സമരം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നതാണ് ബസ് ഉടമകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
-
’തീരുമാനങ്ങൾ സ്വന്തം, പഴി ഉദ്യോഗസ്ഥർക്ക്’ ; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി
-
റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്
Most read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


