Skip to content

ഭരണത്തിലും കോടതികളിലും മലയാള ഭാഷ കൂടുതലായി ഉപയോഗിക്കണം : അഡ്വ.അബിന്‍ വര്‍ക്കി എം.എല്‍.എ.

പത്തനംതിട്ട : മലയാള ഭാഷ സാഹിത്യത്തിലും സാംസ്‌കാരിക രചനകളിലും മാത്രം ഒതുങ്ങാതെ ഭരണ രംഗത്തും കോടതി മുറികളിലും കൂടുതലായി ഉപയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അഡ്വ.അബിന്‍ വര്‍ക്കി എം.എല്‍.എ. പറഞ്ഞു. പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയയുടെ സഹകരണത്തോടെ കളക്ടറേറ്റ് ഗവി ഹാളില്‍ നടത്തിയ മലയാള ദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും സവിശേഷവുമായ ഭാഷകളിലൊന്നാണ് മലയാളം. ‘ഴ’, ‘ള’ തുടങ്ങിയ അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ പ്രത്യേകതകള്‍ ഭാഷയുടെ മഹത്വം വ്യക്തമാക്കുന്നതാണ്.

മലയാളം കൃത്യമായി ഉച്ചരിക്കാന്‍ പഠിക്കുന്നതിലൂടെ ലഭിക്കുന്ന നാവിന്റെ  വഴക്കം മറ്റുഭാഷകള്‍ പഠിക്കാനും സഹായകരമാകും. വള്ളത്തോള്‍, കുമാരനാശാന്‍, കുഞ്ഞുണ്ണി മാഷ്, ഒ.എന്‍.വി.കുറുപ്പ് തുടങ്ങിയ മഹാരഥന്മാര്‍ പകര്‍ന്നുനല്‍കിയ സമ്പന്നമായ സാഹിത്യ, സാംസ്‌കാരിക പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. അതിന്റെ  സൗന്ദര്യവും മൂല്യവും ഭരണനിര്‍വഹണത്തിലും പൊതുജന സേവനത്തിലും പൂര്‍ണമായി പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ  70 മത് ജന്മദിനവും 1982 ല്‍ രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 44 മത് ജന്മദിനവും ഓര്‍മിപ്പിച്ച എം.എല്‍.എ. ജില്ലയുടെ വികസനത്തില്‍ പങ്കാളികളായവരെയും അനുസ്മരിച്ചു. കെ.കെ.നായര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ സംഭാവനകള്‍ സ്മരിക്കാതെ പത്തനംതിട്ട ജില്ലയുടെ രൂപീകരണ ചരിത്രം പറയാനാകില്ലെന്നും ഭരണഭാഷാ ദിനത്തില്‍ അവരെ നന്ദിയോടെ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് മലയാളദിന സന്ദേശം നല്‍കി. ചടങ്ങില്‍ ഈ വര്‍ഷത്തെ ഭരണ ഭാഷാ സേവന പുരസ്‌കാരം ലഭിച്ച കളക്ട്രേറ്റ് ക്ലര്‍ക്ക് വീണ വി.നായര്‍ക്ക് അബിന്‍ വര്‍ക്കി എം.എല്‍.എ.പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എ.ഡി.എം. ആര്‍.രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.കെ.ജയകുമാര്‍ സ്വാഗതം ആശംസിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

ഭരണത്തിലും കോടതികളിലും മലയാള ഭാഷ കൂടുതലായി ഉപയോഗിക്കണം : അഡ്വ.അബിന്‍ വര്‍ക്കി എം.എല്‍.എ. pathanamthittamedia.com