മദ്യലഹരിയിൽ യുവാവ് ഓടിച്ച ബൈക്കിടിച്ച് കാൽനട യാത്രികന്‍ മരിച്ച സംഭവം : പ്രതി അറസ്റ്റില്‍
റാന്നി : മദ്യലഹരിയിൽ യുവാവ് ഓടിച്ച ബൈക്ക് കാല്‍നട യാത്രികനെ ഇടിക്കുകയും ഇയാള്‍ മരണപ്പെടുകയും ചെയ്ത കേസിൽ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി അഞ്ചുകുഴി ഓട്ടക്കുഴി തടത്തിൽ വീട്ടിൽ സജി മാത്യുവിന്റെ മകൻ എബ്രഹാം മാത്യു ടി.സജി (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31 ന് രാത്രി 8.30 ഓടെ റാന്നി ഇട്ടിയപ്പാറയിലായിരുന്നു അപകടം നടന്നത്. മദ്യപിച്ച് മോട്ടോർ ബൈക്കോടിച്ചെത്തിയ പ്രതി റോഡിലൂടെ നടന്നു പോകുകയായിരുന്ന 38 വയസുകാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായസംഹിതയിലെ 105 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.
അപകടത്തിനിടയാക്കിയ മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ., എസ്.ഐമാരായ മിഥുൻ അശോക്, സിബി, എ.എസ്.ഐ. അഭിലാഷ് പി.ആർ., ഉദ്യോഗസ്ഥരായ രാജേഷ് പി.ഡി., ബിജു വിശ്വനാഥൻ, അജാസ് മോൻ, വിജേഷ് വി., ഗോകുൽ കൃഷ്ണൻ, അഞ്ജലോ, ബിബി, ജിബിൻ, അജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





