’മെയ്ഡേ, മെയ്ഡേ! ഞങ്ങൾ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്’; വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്നുള്ള അവസാന സന്ദേശം പുറത്ത്
ഫ്ലോറിഡ: അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിമാനത്തിലെ അവസാന കോക്ക്പിറ്റ് സന്ദേശം പുറത്ത്. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയ്ത എയർ ട്രാഫിക് കൺട്രോൾ ഓഡിയോയിൽ വിമാനം മിനിറ്റിൽ 10,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയാണെന്ന് പൈലറ്റ് പറയുന്നതായി കേൾക്കാം. തുടർന്ന് പൈലറ്റ് അടിയന്തര മുന്നറിയിപ്പ് നൽകുകയായിരുന്നു.’722 ബ്രാവോ ഡെൽറ്റ… ഞങ്ങൾ 8,000 അടി താഴേക്ക് പരിക്കുകയാണ്, മെയ്ഡേ, മെയ്ഡേ! ഞങ്ങൾ മിനിറ്റിൽ 10,000 അടി താഴേക്ക് കൂപ്പുക്കുത്തുകയാണ്!’, എന്നാണ് പൈലറ്റ് പറയുന്നത്.
ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളർ അവരെ സഹായിക്കാൻ ശ്രമിച്ചു. ‘ഞാൻ നിങ്ങളോടൊപ്പമുണ്ട്. എന്നോട് സംസാരിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് കൺട്രോളർ പൈലറ്റുമാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിമാനം അമിത വേഗതയിലാണെന്നും മിനിറ്റിൽ 20,000 അടി വേഗത്തിൽ താഴേക്ക് കൂപ്പക്കുത്തുകയാണന്നും പൈലറ്റ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കാൻ പൈലറ്റ് പാടുപെടുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് ശബ്ദങ്ങൾ കേൾക്കാമായിരുന്നു. ഉടൻ തന്നെ സ്ഥിതി കൂടുതൽ വഷളായി. തുടർന്ന്, ‘ഞങ്ങൾ നിലത്തേക്ക് ഇടിച്ചിറങ്ങാൻ പോകുന്നു, 722 ബ്രാവോ ഡെൽറ്റ,’ എന്ന് പൈലറ്റ് പറയുന്നതും കേൾക്കാം. പിന്നാലെ മിനിറ്റിൽ 22,000 അടി താഴേക്ക് വിമാനം 60 ഡിഗ്രിയിൽ കൂപ്പുക്കുത്തുന്നതായി ക്രൂ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓഡിയോയിൽ കോക്ക്പിറ്റിൽ ബഹളവും നിലവിളിയും കേൾക്കാമായിരുന്നു. അധികം വൈകാതെ ഓഡിയോ ട്രാൻസ്മിഷൻ അവസാനിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
യുദ്ധമുഖത്ത് സൈബർ ആക്രമണം ഭീതി വിതയ്ക്കുന്നു ; റഷ്യൻ-യുക്രെയ്ൻ അടിയന്തര സംവിധാനങ്ങളിൽ വ്യാജ പ്രചാരണം
-
ഡെമോക്രാറ്റുകൾ ജയിച്ചാൽ ‘മിസ്റ്റർ വിറ്റോ’ ആകുമെന്ന് ട്രംപ് ; യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ പരാമർശം
-
വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്ട്രേലിയയും ; മൂന്ന് വർഷമായി കുക്ക് ദ്വീപിൽ കുടുങ്ങിക്കിടന്ന് 50-കാരി
Most read
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
-
യൂത്ത് കോൺഗ്രസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


