തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക ; സർക്കാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ എതിർപ്പുമായി ഡിഎംകെയും ബിജെപിയും
ചെന്നൈ: തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ട ദിനമായ നവംബർ 1 തമിഴ്‌നാട് ദിനമായി പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴിന് മുൻഗണന നൽകുന്ന തരത്തിൽ സംസ്ഥാനത്തിനായി ഒരു പ്രത്യേക പതാക രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി എം കെയും ബി.ജെ.പിയും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിന്റെ പേര് ‘തമിഴ്‌നാട്’ എന്ന് മാറ്റാനുള്ള ചരിത്രപരമായ പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർത്ഥ തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്ന് ഡി.എം.കെ പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തിനായി പ്രത്യേക പതാക തയ്യാറാക്കാനുള്ള നീക്കം രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുകയും അത്തരം നിലപാടുകളെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിൽ, ബി.ജെ.പിയുടെ കുറ്റപ്പെടുത്തലുകൾക്ക് ശക്തമായ മറുപടിയുമായി ടി.വി.കെ സൈബർ വിങ് രംഗത്തെത്തി. കർണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ ഔദ്യോഗികമായി സംസ്ഥാന പതാക ഉയർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ടി.വി.കെ സൈബർ വിഭാഗം ബി.ജെ.പിയുടെ വിഭജന ആരോപണങ്ങൾക്ക് മറുപടി നൽകിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി





