Skip to content

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പോലീസ്

കോട്ടയം: മുണ്ടക്കയത്തെ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പോലീസ്. ബൊലേനോ കാർ ഓടിച്ച കൂട്ടിക്കൽ സ്വദേശി ഷാലോം ജീവനൊടുക്കാൻ ശ്രമം നടത്തിയതാണെന്ന് പോലീസ് പറയുന്നു. ഷാലോം ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. ഷാലോമിനെതിരെ പോലീസ് കേസ് എടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഷാലോം ഓടിച്ച കാർ അമിത വേഗത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരിക്കേറ്റ ഷാലോം ആശുപത്രിയിൽ ചികിത്സയിൽ ആണ്. മുണ്ടക്കയം ചോറ്റിയിൽ അപകടം ഉണ്ടായത്. ബൊലേനോ ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന നാല് കാറുകളും ഒരു സ്കൂട്ടറും കൂട്ടിയിടിക്കാൻ ഇത് കാരണമായി.

കാൽനടയാത്രക്കാരൻ അടക്കം ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റു. മനപൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് ഷാലോം മൊഴി നൽകിയതായി പോലീസ് പറഞ്ഞു. വാഹനാപകടമുണ്ടാക്കി ജീവനൊടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  3. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  4. പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ

  5. ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍

Share on WhatsApp

Share this story

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പോലീസ് pathanamthittamedia.com