Skip to content

റോഡ്‌ കൊലക്കളമാക്കി മല്ലേലില്‍ ശ്രീധരന്‍ നായരുടെ പാറമട : ചെളിയില്‍ തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്

കോന്നി : മെഡിക്കല്‍ കോളേജ് റോഡില്‍ ആനകുത്തി മഞ്ഞക്കടമ്പ് വാഴത്തോപ്പിലെ പുതിയ പാറമടയില്‍ നിന്നും റോഡിലേക്ക് ഒഴുകിയിറങ്ങിയ ചെളിയില്‍ തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. കുമ്പക്കാട്ട് വയലുങ്കല്‍ ഡാനിയല്‍ ബാബുവിനും സഹയാത്രികനുമാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ പാറമടയില്‍ നിന്നും മണ്ണും ചെളിയും റോഡിലേക്കൊഴുകുകയായിരുന്നു. ഇതറിയാതെ ഈ വഴി സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഡാനിയല്‍ ബാബുവും കൂടെയുണ്ടായിരുന്നയാളും റോഡില്‍ തെന്നിവീഴുകയായിരുന്നു. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡില്‍ പ്രതിഷേധ സമരം നടത്തി.

റോഡിലെ മണ്ണും ചെളിയും നീക്കം ചെയ്യുവാന്‍ കോന്നിയില്‍ നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടര്‍ന്നു. തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ഷൈനി പി.വര്‍ഗീസ് സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പാറമടയില്‍ നിന്നും മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുന്നത് നാട്ടുകാര്‍ തഹസീല്‍ദാരെ  ബോധ്യപ്പെടുത്തി. ഇതിനുശേഷം കോന്നി ഫയര്‍ ഫോഴ്സ് റോഡ്‌ കഴുകി വൃത്തിയാക്കുകയായിരുന്നു. പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ തുടക്കം മുതല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ ഉടമസ്ഥതയിലുള്ള പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്കരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുവന്നെങ്കിലും തദ്ദേശ സ്വയംഭരണ ട്രൈബ്യൂണല്‍ വീണ്ടും അനുമതി നല്‍കിയതിനെതിരെ ജനപ്രതിനിധികളുടെ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  3. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

റോഡ്‌ കൊലക്കളമാക്കി മല്ലേലില്‍ ശ്രീധരന്‍ നായരുടെ പാറമട : ചെളിയില്‍ തെന്നി വീണ് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക് pathanamthittamedia.com