Skip to content

ഭർത്താവുമായി വഴക്ക് ; മർദിക്കുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ചു ; മൂന്ന് പോലീസുകാർ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിലെ സെരായികേലയിൽ പോലീസ് സ്റ്റേഷനകത്ത് യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ മൂന്ന് പോലീസുകാർ അറസ്റ്റിൽ. ഒക്ടോബർ 29 രാത്രി ഗംഹാരിയ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനും ജാഗ്രതക്കുറവ് കാട്ടിയതിനും സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പെടെ 14 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഞായറാഴ്ചയാണ് സസ്പെൻഷനിലായിരുന്ന സബ് ഇൻസ്പെക്ടർ മനോജ് സാഹു, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു കോൺസ്റ്റബിളിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും തുടർന്ന് പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം മൂന്നായി. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സെരായികേല-ഖർസ്വാൻ ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് സ്വർഗിയാരിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് എസ്പിയുടെ നിർദേശപ്രകാരം അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.

സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് സേനാംഗങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഗംഹാരിയ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഇൻസ്പെക്ടർ സഞ്ജയ് പ്രസാദ്, സബ് ഇൻസ്പെക്ടർമാരായ മനോജ് സാഹു, അനിരുദ്ധ് സിങ്, ഹവിൽദാർ മുനേശ്വർ കുമാർ, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ ശനിയാഴ്ച എസ്പി സസ്പെൻഡ് ചെയ്തിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  4. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  5. പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ

Share on WhatsApp

Share this story

ഭർത്താവുമായി വഴക്ക് ; മർദിക്കുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ചു ; മൂന്ന് പോലീസുകാർ അറസ്റ്റിൽ pathanamthittamedia.com