സ്വകാര്യ ഹോട്ടലിലെ മാലിന്യ ചേമ്പർ വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ചു ; നാല് പേർ ശ്വാസംമുട്ടി മരിച്ചു
ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിൻ നഗരത്തിലുള്ള സ്വകാര്യ ഹോട്ടലിൽ മാലിന്യ ചേമ്പർ വൃത്തിയാക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് നാല് പേർ ശ്വാസംമുട്ടി മരിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. ഇവരെ രക്ഷിക്കാൻ സംഭരണിക്കുള്ളിലേക്ക് ഇറങ്ങിയ മറ്റ് രണ്ടുപേർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഉജ്ജയിൻ – ദേവാസ് റോഡിലുള്ള ‘ശ്രീ ഗംഗ’ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. കമലേഷ് തമ്പോലി, നിതിൻ വാൽമിക്, മനോജ് മീന, വാഹിദ് എന്നിവരാണ് മരിച്ചത്. ശുചീകരണത്തിനായി ചേംബറിൽ പ്രവേശിച്ച നാല് പേർ അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം ഇവരെ പുറത്തെടുത്ത് സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തൊഴിലാളികൾ ചേമ്പർ വൃത്തിയാക്കാൻ ഇറങ്ങിയതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്നതടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ





