Skip to content

എയിംസിനായി കോഴിക്കോടിന്റെ പേര് പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട് : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനായി (എയിംസ്) കോഴിക്കോടിന്റെ പേര് പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കോഴിക്കോട് ആരാ പ്രഖ്യാപിച്ചതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ‘ഞാന്‍ കോഴിക്കോട് പറഞ്ഞിട്ടില്ല. കോഴിക്കോട് പറയുകയുമില്ല’- സുരേഷ് ഗോപി പറഞ്ഞു. എയിംസിനായി എന്താണ് കോഴിക്കോട് പേര് പറയാത്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അത് സിബിഐക്കാര്‍ പിന്നെ പറയുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കോഴിക്കോടാണ് എയിംസ് വരുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ മടിയില്ലെന്നായിരുന്നു നേരത്ത ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2014-ല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ നാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്രൊപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, 2017-ല്‍ കോഴിക്കോട് ജില്ലയിലെ കിനാലൂരിലുള്ള കെ.എസ്.ഐ.ഡി.സി.യുടെ ഭൂമി എയിംസിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തു. 2024 ഒക്ടോബറില്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് തത്ത്വത്തിലുള്ള അംഗീകാരം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. മൃഗങ്ങൾ മനുഷ്യനേക്കാൾ വിശ്വസ്തരാണെന്നും മൃഗങ്ങളോടുള്ള സ്‌നേഹം ജീവിതത്തിന്റെ ഭാഗമാണെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്

  5. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

എയിംസിനായി കോഴിക്കോടിന്റെ പേര് പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി pathanamthittamedia.com