Skip to content

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോന്നി താലൂക്ക് വാർഷികവും കുടുംബ സംഗമവും നടന്നു

കോന്നി : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോന്നി താലൂക്ക് 10 മത് വാർഷികവും കുടുംബ സംഗമവും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.എം. മാത്യു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ.കമലാസനന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സംസ്ഥാനതല കായിക മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥിയെയും ചടങ്ങിൽ ആദരിച്ചു. വിമുക്ത ഭടന്മാരുടെ വെറ്ററൻ റാലിയും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജില്ലാ രക്ഷാധികാരി റിട്ട.ലഫ്.കേണൽ ഉണ്ണികൃഷ്ണൻ കെ.എൻ., പത്തനംതിട്ട ഇ.സി.എച്ച്.എസ്. ഒ.ഐ.സി. റിട്ട.ലഫ്.കേണൽ തോമസ് വർഗീസ്, പത്തനംതിട്ട സി.എസ്.ഡി. ക്യാന്‍റീന്‍ ഒ.ഐ.സി. റിട്ട.ലഫ്.കേണൽ ഉണ്ണികൃഷ്ണൻ നായർ ഇ.കെ., ജില്ലാ സെക്രട്ടറി ടി.പത്മകുമാർ, കെ.എസ്.ഇ.എസ്.എല്‍. പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ്.പത്മകുമാർ, റിട്ട.ഹോണററി ക്യാപ്റ്റൻ കാർത്തികേയൻ ജി., പി.ഡി.അശോകൻ, മുരളീധരൻ പിള്ള, രാജൻ എം.എൻ., താലൂക്ക് മഹിളാ വിംഗ് പ്രസിഡന്റ് ഉഷ എസ്.നായർ, വൈസ് പ്രസിഡന്റ് സതീഷ് കുറുപ്പ്, സെക്രട്ടറി റിട്ട.ഹോണററി ക്യാപ്റ്റൻ തോമസ് സി.ടി., വിജയൻ കെ.ജി., മഹിളാ വിംഗ് സെക്രട്ടറി സുജ അജിത്ത് എന്നിവർ സംസാരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 85471 98263 / 0468 233 3033.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കോന്നി താലൂക്ക് വാർഷികവും കുടുംബ സംഗമവും നടന്നു pathanamthittamedia.com