Skip to content

വയോജനങ്ങൾക്ക് സൗജന്യമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പത്തനംതിട്ട ജില്ല സമ്മേളനം

പത്തനംതിട്ട : വയോജനങ്ങൾക്ക് സൗജന്യമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പത്തനംതിട്ട ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും പ്രായോഗികമായി നടപ്പിലാക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് റെയിൽവേ അനുവദിച്ചിരുന്ന കൺസെഷൻ നിരക്ക് പുനസ്ഥാപിക്കുക, യാത്രാവേളയിൽ താഴെ ബർത്ത് അനുവദിക്കുക, ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക പരിഗണന പൂർണമായി നടപ്പിലാക്കുക, സർക്കാർ ആശുപത്രികളിൽ അവർക്ക് ഇരിപ്പിടവും കുടിവെള്ളവും ലഭ്യമാക്കുക, ഡോക്ടറെ കാണുന്നതിന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജി.മന്മഥൻ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഹനീഫ റാവുത്തർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ.ഭാസ്കരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ജി.രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം മലയാലപ്പുഴ ശശി, സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയമ്മ എസ്., എം.നജീബ്, വിലാസിനി, അഡ്വ.ഷിനാജ്, പി.തുളസീധരൻ നായർ, ലക്ഷ്മി മംഗലത്ത്, ജി.സദാശിവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മലയാലപ്പുഴ ശശി (രക്ഷാധികാരി), കെ.ജി.മന്മഥൻ നായർ (പ്രസിഡണ്ട്), കെ.എൻ.ഭാസ്കരൻ (വർക്കിംഗ് പ്രസിഡണ്ട്), വിലാസിനി, ചന്ദ്രശേഖരപിള്ള (വൈസ് പ്രസിഡണ്ടുമാര്‍), ചിറ്റാർ മോഹൻ (സെക്രട്ടറി), ജി.സദാശിവൻ (ഓർഗനൈസിംഗ് സെക്രട്ടറി), ആർ.ശശികുമാർ (ജോയിന്‍റ് സെക്രട്ടറി), ആർ.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

വയോജനങ്ങൾക്ക് സൗജന്യമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പത്തനംതിട്ട ജില്ല സമ്മേളനം pathanamthittamedia.com