Skip to content

പൊതുപ്രവർത്തകർ ലോക് അദാലത്തിന് മുന്നോട്ടുവരണം : മുന്‍ ജസ്റ്റിസ് ഹരിഹരൻ നായർ

പത്തനംതിട്ട : കോടതികളിലും തദ്ദേശ സ്വയംഭരണ വകുപ്പുകളിലും കെട്ടിക്കിടക്കുന്ന നിസാര പരാതികളും കേസുകളും തീർപ്പാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിയുമായി സഹകരിച്ച് ലോക് അദാലത്തുകൾ നടത്തുവാന്‍ പൊതുപ്രവർത്തകർ മുന്നോട്ടുവരണമെന്ന് കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ പറഞ്ഞു. കേരള ജനവേദിയുടെ നേതൃത്വത്തില്‍ നടന്ന വിവരാവകാശ നിയമത്തിന്റെ  ഇരുപത്തിയൊന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകൾ ശേഖരിക്കാൻ ഇന്ന് ശക്തമായ ആയുധമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമം ഓൺലൈൻ മേഖലയിലേക്ക് കടന്നതോടെ സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും അപേക്ഷ സമർപ്പിക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത്തരക്കാരെ ബോധവത്കരിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രവർത്തകൻ പി.രാമചന്ദ്രൻ നായര്‍ പുരസ്‌കാരം പത്തനംതിട്ട നഗരസഭ കൗൺസിലർ അംബിക വേണുവിന് അദ്ദേഹം കൈമാറി. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ കൗൺസിലർ അംബിക വേണു, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അഡ്വ.റോഷൻ നായർ, അഷ്റഫ് അലങ്കാർ, കെ.ആർ.അശോക് കുമാർ, അബു നവാസ്, റഹീം മാക്കാർ, അബ്ദുൽ മജീദ്, ഇഖ്ബാൽ, കെ.കെ.നവാസ്, മുഹമ്മദ് ഷെഫീഖ്, വിദ്യാസാഗർ, ബേബിക്കുട്ടി ഡാനിയേൽ, ജോർജ്ജ്‌ വർഗീസ് തെങ്ങുംതറയിൽ, കെ.ടി.തങ്കച്ചൻ, ആമിന ബീവി, എം.എക്സ്.സിബിമോൾ, വി.എസ്.ജോർജ്ജ്, അർച്ചന രഘു എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

പൊതുപ്രവർത്തകർ ലോക് അദാലത്തിന് മുന്നോട്ടുവരണം : മുന്‍ ജസ്റ്റിസ് ഹരിഹരൻ നായർ pathanamthittamedia.com