Skip to content

ഇരുപതുകാരനെ അയൽവാസിയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അമൃത്സർ: രണ്ടുമാസം മുൻപ് കാനഡയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനെ അയൽവാസിയുടെ വീട്ടിൽ  ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഗുർദീപ് സിങ്ങാണ് (ഗാരി–20) മരിച്ചത്. അയൽവാസിയും ഭാര്യയും ചേർന്ന് മകന്റെ പക്കൽനിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മൻപ്രീത് സിങ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായിയായ സോണി എന്നിവർക്കെതിരെ ഗുർദീപിന്റെ പിതാവ് കരംജീത് സിങ്ങ് പരാതി നൽകി. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു രണ്ടു മാസം മുൻപ് കാനഡയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗുർദീപിനെ വിമാനത്താവളത്തിൽ നിന്ന് അയൽവാസിയായ യുവതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു. കുടുംബത്തെ കാണാൻ പോലും സമ്മതിക്കാതെ ഗുർദീപിനെ അവർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നെന്നും മാതാവ് പറഞ്ഞു. ഗുർദീപിൽ നിന്ന് അയൽവാസിയായ യുവതി ഒൻപത് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നും ഈ തുക ഉപയോഗിച്ച് ഒരു ട്രാക്ടറും ബൈക്കും ലാപ്ടോപ്പും വാങ്ങിയെന്നും മാതാവ് ആരോപിച്ചു.

രണ്ടു വർഷം മുൻപാണ് ഗുർദീപ് കാനഡയിലേക്ക് പോയത്. ആ സമയത്തെല്ലാം കുടുംബവുമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷം അവൻ വീട്ടിലേക്ക് വന്നതേയില്ലെന്നും കുടുംബം പറഞ്ഞു. മകന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും അയൽവീട് വിട്ടിറങ്ങാൻ അവൻ ഭയപ്പെട്ടിരുന്നതായും കുടുംബം വെളിപ്പെടുത്തി. ഗുർദീപിന് വിഷം നൽകുകയോ ഷോക്കടിപ്പിക്കുകയോ ചെയ്തതാവാമെന്നാണ് കുടുംബത്തിന്റെ സംശയം. അവന്റെ ആരോഗ്യനില വഷളായ ശേഷമാണ് അയൽവാസികൾ വിവരമറിയിച്ചതെന്നും ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും മകൻ മരണപ്പെട്ടിരുന്നുവെന്നും മാതാവ് പറഞ്ഞു. മരണത്തിന് പിന്നിലെ ദുരൂഹതകളും കൃത്യത്തിന്റെ ഉദ്ദേശ്യവും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

ഇരുപതുകാരനെ അയൽവാസിയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി pathanamthittamedia.com