Skip to content

നേഹ ബോറയുടെ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി ; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കാൻ നീക്കം

ന്യൂഡല്‍ഹി: ഐസ നേതാവ് നേഹ ബോറ ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവിയും വക്താവുമായ പ്രദീപ് ഭണ്ഡാരി. ബ്രാഹ്‌മണ വ്യവസ്ഥയില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും, കത്വ സംഭവം ചൂണ്ടിക്കാട്ടി ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പുരോഹിതന്‍മാര്‍ ബലാത്സംഗം ചെയ്യുമെന്നും പറയുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് നേഹ ഹിന്ദുവിശ്വാസങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നത്.നേഹ ബോറയുടെ പരാമര്‍ശം രാഹുല്‍ ഗാന്ധി മുമ്പ് നടത്തിയതിന് സമാനമാണെന്നും ഇരുവരും സനാതന ധര്‍മത്തിനെതിരായ പ്രത്യയശാസ്ത്രങ്ങളുടെ പ്രതിഫലനമാണെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.

‘ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. രാഹുല്‍ ഗാന്ധിയില്‍ നിന്നുമാണ് ഈ പ്രസ്താവനകള്‍ക്കും പ്രചോദനം ലഭിച്ചത്,’ എന്‍ഡിടിവിയോട് ഭണ്ഡാരി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തെ പിന്തുണച്ച് ഐസ നേതാവ് ബോറ നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.വോട്ടര്‍ പട്ടികയില്‍നിന്ന് മനഃപൂര്‍വം പേരുകള്‍ നീക്കം ചെയ്‌തെന്നും നടപടിക്രമങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ച ബോറ, ‘വോട്ടിന്റെ പവിത്രത തകര്‍ക്കപ്പെട്ടു’ എന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ബ്രാഹ്‌മണവ്യവസ്ഥയെ കുറിച്ചുള്ള പ്രസ്താവനകള്‍ അവര്‍ നടത്തിയത്.സംരക്ഷണം തീര്‍ച്ചയായും ആവശ്യമാണ്. അത്തരമൊരു സംരക്ഷണം ആവശ്യമായി വരുന്നത് ബ്രാഹ്‌മണ്യ വ്യവസ്ഥയില്‍നിന്നാണ്. ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും മൃഗങ്ങളും സ്ത്രീകളും അടിച്ചമര്‍ത്തപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനും അര്‍ഹരാണെന്ന് കരുതുന്ന വ്യവസ്ഥയാണിത്. ബ്രാഹ്‌മണ സ്ത്രീകള്‍ പോലും സുരക്ഷിതരല്ലാത്തതും ബലാത്സംഗത്തിന് ഇരയാകുന്നതും ഇതേ വ്യവസ്ഥയ്ക്ക് കീഴിലാണ്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പൂജാരിമാര്‍ ബലാത്സംഗം ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്…’ ബോറ പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ ഗേളായ നേഹ ബോറ ഹിന്ദു വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നു, അവള്‍ പറയുന്നു പൂജാരിമാര്‍ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്യുന്നുവെന്ന്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് ഇവള്‍ക്ക് പ്രചോദനം ലഭിക്കുന്നത്. കോണ്‍ഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കുകളെ ഇഷ്ടപ്പെടുന്നവരുമാണ്. കോണ്‍ഗ്രസ് ചിന്തകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ്,’ എന്ന ക്യാപ്ഷനോടെയാണ് ഭണ്ഡാരി എക്‌സില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  2. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

നേഹ ബോറയുടെ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി ; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കാൻ നീക്കം pathanamthittamedia.com