Skip to content

പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം വേണം ; അനിശ്ചിതകാല സമരങ്ങൾക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ നഷ്ടത്തിൽ സമരക്കാരെ എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ഹർജികൾ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.ദില്ലിയിലെ എസ്ഐആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംഎ ബേബിയടക്കമുള്ളവരുടെ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക നീരീക്ഷണം.

സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് ഒരു വിഭാഗത്തിന് മാത്രം കൈവശം വെക്കാനാകില്ല. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്, കർഷകരും തൊഴിലാളികളും മാധ്യമപ്രവർത്തകരുമടക്കം മറ്റുള്ളവർക്കും അതിനുള്ള അവസരം ലഭിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു കൂട്ടർ സമരം നടത്തുമ്പോൾ മറ്റുള്ളവർക്ക് അതിനുള്ള അവസരം നിഷേധിക്കാനാകില്ല. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ സമയപരിധിയും വ്യവസ്ഥകളും കൃത്യമായി നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് ഒരു ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ സമരക്കാർ 17 ദിവസം സ്ഥലം കൈവശം വെച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദില്ലിയിലെ സമരം വ്യാപാരമേഖലയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് കാട്ടി വ്യാപാരികളും കോടതിയിൽ എത്തി. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളും ധർണകളും അനുവദിക്കരുതെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഹർജിയിൽ സമര സംഘാടകരെയും കക്ഷികളാക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം വേണം ; അനിശ്ചിതകാല സമരങ്ങൾക്കെതിരെ സുപ്രീംകോടതി pathanamthittamedia.com