’ആം ആദ്മി മുങ്ങുന്ന കപ്പൽ’; 3 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി പഞ്ചാബ് കോൺഗ്രസ്
ചണ്ഡിഗഢ്: മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ആം ആദ്മി പാര്‍ട്ടി (എഎപി)ക്കെതിരെ പരിഹാസവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പർഗത് സിംഗ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദുര്‍ബലമാകുന്നതിന്റെ പ്രകടമായ സൂചനയാണെന്നും പർഗത് സിംഗ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ബിജെപിയ്ക്ക് വഴിയൊരുക്കുകയാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു പഞ്ചാബ് പിസിസി അധ്യക്ഷന്‍.’ഇത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അവര്‍ ബിജെപിക്ക് വഴിയൊരുക്കുകയാണ്. ഇഡി റെയ്ഡുകളും സിബിഐ റെയ്ഡുകളും കാണിച്ച് ഇവര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്റെ നേതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ധീരമായി പോരാടുക. ഇത് ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള വെറും തന്ത്രം മാത്രമാണ്,’ സിംഗ് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





