Skip to content

കോന്നി ആനകുത്തിയിലെ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം : ജലവിതരണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി

കോന്നി : മെഡിക്കല്‍ കോളേജ് റോഡില്‍ മഞ്ഞക്കടമ്പ് ആനകുത്തിയില്‍ പുതിയതായി ആരംഭിച്ച പാറമടയുടെ പ്രവര്‍ത്തനം കോന്നി ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലെ ജനങ്ങളുടെ ആശ്രയമായ ജലനിധി കുടിവെള്ള പദ്ധതി തകര്‍ക്കുന്നുവെന്നാരോപിച്ച് മുരിങ്ങമംഗലം വർഷ മൾട്ടി ജലനിധി ജലവിതരണ സമിതിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 320 കുടുംബങ്ങളുടെ ആശ്രയമായ ജലനിധി കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്ക് പാറമടയുടെ പ്രവര്‍ത്തനം കാരണം തകര്‍ച്ചയുടെ വക്കിലാണെന്നും ജലവിതരണ സമിതി ആരോപിച്ചു. പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് സലിൽ വയലാത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പി.ഗീത, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയകുമാർ, അനിത ബിജു, ഐവാൻ വകയാർ, ശോഭ മുരളി, പരിസ്ഥിതി പ്രവർത്തകൻ എൻ.എസ്.രാജേന്ദ്രകുമാർ, ജലനിധി പ്രസിഡണ്ട് എം.എസ്.ഗോപിനാഥൻ, സെക്രട്ടറി അയ്യപ്പൻ നായർ, സമരസമിതിയംഗം അജിത്ത് അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

കോന്നി ആനകുത്തിയിലെ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം : ജലവിതരണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തി pathanamthittamedia.com