Skip to content

സാമൂഹ്യ വിരുദ്ധര്‍ ഫ്യൂസ് ഊരിമാറ്റി : പേരൂർച്ചാൽ പാലത്തിൽ വഴിവിളക്കുകൾ കണ്ണടച്ചിട്ട് രണ്ടുദിവസം

റാന്നി : പേരൂർച്ചാൽ പാലത്തിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകളുടെ ഫ്യൂസ് സാമൂഹ്യവിരുദ്ധര്‍ ഊരിമാറ്റിയതിനെത്തുടര്‍ന്ന് പാലം കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടിൽ. ശബരിമല തീര്‍ത്ഥാടനകാലം അടുത്തിരിക്കെ പ്രധാന പാതയിലെ ഈ സ്ഥിതി യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി പാലത്തിലെ ലൈറ്റുകള്‍ തെളിയാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സാമൂഹ്യ വിരുദ്ധരുടെ കടുംകൈ പുറത്തുവന്നത്. വഴി വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന ഫ്യൂസ് ബോക്സില്‍ നിന്നും ഫ്യൂസ് അഴിച്ചുമാറ്റിയ നിലയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. വെളിച്ചമില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ഒരുപോലെ ദുരിതത്തിലാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തിരമായി സ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം തടയുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അടിയന്തിരമായി ഫ്യൂസ് പുനസ്ഥാപിച്ച് പാലത്തിലെ വെളിച്ചം ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

സാമൂഹ്യ വിരുദ്ധര്‍ ഫ്യൂസ് ഊരിമാറ്റി : പേരൂർച്ചാൽ പാലത്തിൽ വഴിവിളക്കുകൾ കണ്ണടച്ചിട്ട് രണ്ടുദിവസം pathanamthittamedia.com