ജാമ്യത്തിലിറങ്ങി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോടതിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു
കൊച്ചി: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കോടതിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനിഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാംനിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അദിനാൻ അതിജീവിതയെ അവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയും കുത്തി പരിക്കേൽപിക്കുകയും ചെയ്തത്. വീടിനുള്ളിൽ കടന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്നാണ് അദിനാൻ കത്തികൊണ്ട് ആക്രമിച്ചത്. ആദ്യം കഴുത്തറുക്കാനാണ് ശ്രമിച്ചത്, എന്നാൽ പെൺകുട്ടി കുതറിമാറി. ഇതിനിടെ പെൺകുട്ടിയുടെ രണ്ടുകൈകൾക്കും പരിക്കേറ്റു. നിലവിളികേട്ട് അടുത്തുള്ള വീട്ടിലെ രണ്ട് യുവാക്കൾ ഇവിടേക്ക് ഓടിയെത്തുകയും അദിനാനെ തടയാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ ഈ യുവാക്കൾക്കും പരിക്കേറ്റു. എന്നാൽ കൂടുതൽ ആളുകൾ ഇങ്ങോട്ട് എത്തിയതോടെ ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് പോലീസ് എത്തി, നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് അതിജീവിതയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാട്ടിൽനിന്നും ഇയാളെ പിടികൂടിയത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് ഇന്ന് പോലീസ് ഇയാളെ പെരുമ്പാവൂർ കോടതിയിൽ എത്തിച്ചത്. കൈവിലങ്ങണിയിച്ചിരുന്ന പ്രതി, ഒന്നാം നിലയിലെ കോടതിമുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ താഴേക്ക് ചാടുകയായിരുന്നു. പോലീസുകാർ ഉടൻതന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദിനാന് ഗുരുതരമായ പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി
-
പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ





